പെരിയ:
ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂള്‍ പെരിയയിലെ
കുട്ടികള്‍ "ശാസ്ത്രസദ്യ
" എന്ന പേരില്‍
ശാസ്ത്രപ്രദര്‍ശനം ഒരുക്കി.
കുട്ടികള്‍ സ്വന്തമായി
തയ്യാറാക്കിയ പരീക്ഷണങ്ങള്‍,
സ്ക്കൂള്‍ ലാബിലെ
ഉപകരണങ്ങളുടെ പ്രദര്‍ശനം
എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ്
ശാസ്ത്രസദ്യ സംഘടിപ്പിച്ചത്.
പ്രദര്‍ശനത്തിലെ
പരീക്ഷണ വിഭാഗത്തിന്‍റ
ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട്
പ്രമോദ് പെരിയയും ശാസ്ത്ര
ഉപകരണങ്ങളുടെ പ്രദര്‍ശനം
SMC ചെയര്‍മാന്‍
വേലായുധന്‍ ആയമ്പാറയും
ശാസ്ത്രമാഗസീനിന്‍റ പ്രകാശനം
പ്രിന്‍സിപ്പാള്‍ കുമാരന്‍
മാസ്റ്ററും നിര്‍വഹിച്ചു.
സീനിയര്‍ അസിസ്റ്റന്‍റ്
വേലായുധന്‍ മാസ്റ്റര്‍
അധ്യക്ഷം വഹിച്ച ചടങ്ങിന്
ജയദേവന്‍ മാസ്റ്റര്‍ സ്വാഗതവും
സയന്‍സ് ക്ലബ്ബ് സെക്രട്ടറി
ദേവദര്‍ശന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment