കാസറഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ കൂട്ടത്തില്‍
ശ്രദ്ധേയമായ സ്ഥാനമാണ്പെരിയ
ഗവണ്‍മെന്റ്ഹയര്‍ സെക്കന്ററി
സ്കൂളിനുള്ളത്.
NH-17ല്‍
നിന്ന് വിളിപ്പാടകലെ പ്രകൃതി
രമണീയമായ പെരിയയില്‍ 1957
ലാണ്
ഇ.എം.എസ്സ്.സര്‍ക്കാര്‍
ഈ ഹൈസ്കൂളിന് ജന്മം കൊടുത്തത്.
ബന്തടുക്ക,
കുണ്ടംകുഴി,
പുല്ലൂര്‍-പെരിയ,
പാക്കം,
രാവണീശ്വരം
തുടങ്ങിയ പ്രദേശങ്ങളിലെ
കുട്ടികളുടെ ഹൈസ്കൂല്‍
പഠനത്തിനുള്ള ഏക ആശ്രയമായിരുന്നു
അന്ന് ഈ സര്‍ക്കാര്‍ വിദ്യാലയം.
പാഠ്യ
പാഠ്യേതരവിഷയങ്ങളില്‍ സംസ്ഥാന
അംഗീകാരം ലഭിക്കാന്‍ വരെ ഈ
വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്
മീഡിയത്തിലും മലയാളം
മീഡിയത്തിലുമായി 1000
ന്
അടുത്ത് കുട്ടികള്‍ ഹൈസ്കൂള്‍
വരെയും 300ല്‍പ്പരം
കുട്ടികള്‍ ഹയര്‍ സെക്കന്ററിയിലുമായി
പഠനം നടത്തുന്നു.
കൂട്ടക്കനി,
ചെറക്കാപ്പാറ,
ആയമ്പാറ,
പെരിയ
എന്നിവിടങ്ങളിലുള്ള എല്‍
പി,
യു
പി വിദ്യാലയങ്ങളാണ് ഈ സ്കൂളിന്റെ
ഫീഡര്‍ സ്കൂളുകള്‍.
പരിചയസമ്പന്നരും
പ്രശസ്തരുമായ അനേകം
പ്രധാനാധ്യാപകരും,
അധ്യാപകരും
തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം
സ്കൂളിനായി സമര്‍പ്പിച്ചതിന്റെ
ഫലമായി ഭൗതികവും ബൗദ്ധികവുമായ
നിരവധി നേട്ടങ്ങള്‍ക്ക്
വേദിയാകാന്‍ ഇതിന് സാധിച്ചിട്ടുണ്ട്.
പി.
ദാമോദരന്‍
നായര്‍,
പി.
കുഞ്ഞമ്പു
നായര്‍,
വി.
കുമാരന്‍
എന്നിവര്‍ നാട്ടുകാരായ
പ്രശസ്തരായ മുന്‍
പ്രധാനാധ്യാപകരായിരുന്നു.
No comments:
Post a Comment