പെരിയ:
ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂള്‍ പെരിയയിലെ
സാമ്പത്തികമായി വളരെയധികം
പിന്നോക്കം നില്‍ക്കുന്ന
കുട്ടികളുടെ പഠനസൗകര്യം
മെച്ചപ്പെടുത്താനുളള സ്ക്കൂള്‍
പി.ടി.എ.
യുടെ ശ്രമങ്ങള്‍ക്ക്
തുടക്കമായി.
നാട്ടിലെ
സുമനസ്സുകള്‍ സംഭാവന ചെയ്ത
ഇരുന്ന് എഴുതാന്‍ സൗകര്യമുളള
കസേരകള്‍ സ്ക്കൂള്‍ പി.ടി.എ.
പ്രസിഡണ്ട് പ്രമോദ്
പെരിയയുടെ അദ്ധ്യക്ഷതയില്‍
നടന്ന ചടങ്ങില്‍ പുല്ലൂര്‍
പെരിയ പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ സി.കെ.അരവിന്ദാക്ഷന്‍
കുട്ടികള്‍ക്ക് കൈമാറി.സുമനസ്സുകളായ
ശ്രീ പി.വി.രാമന്‍,
ബാലകൃഷ്ണന്‍ നായര്‍,
ശാരദ എസ്. നായര്‍,
ശശിമോഹന്‍ പുളിക്കാല്‍,
ജയന്‍ കിഴക്കേവളപ്പില്‍,
ബാലകൃഷ്ണന്‍ മാരാംകാവ്,
ശ്രീധരന്‍ പുക്കളം,
ജയപ്രകാശ് വേങ്ങയില്‍,
മധു പുക്കളം,
മണികണ്ഠന്‍ കെ.ആര്‍ എന്നിവരാണ് കസേരകള്‍
സംഭാവന ചെയ്തത്. ചടങ്ങിന്
ബാലചന്ദ്രന്‍ മാസ്ററര്‍
സ്വാഗതവും വേലായുധന്‍ മാസ്ററര്‍
നന്ദിയും പറഞ്ഞു.
No comments:
Post a Comment