പെരിയ: പെരിയ ഗവ:ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ വായനക്കളരി തുടങ്ങി. സ്ക്കൂള്‍ പ്രിസിപ്പല്‍ എ. കുമാരന്‍ നായര്‍, ഹെഡ്മാസ്ററര്‍ സ്കരിയ വി.ജെ. എന്നിവര്‍ക്ക് മലയാള മനോരമ പത്രം കൈമാറി സി. ബാലകൃഷ്ണന്‍ പെരിയ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്ററര്‍ ശ്രീ സ്കരിയ വി.ജെ. സ്വാഗതം പറഞ്ഞു. സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും പൊതു പ്രവര്‍ത്തകനു- മായ സി. ബാലകൃഷ്ണന്‍ പെരിയയാണ് മലയാള മനോരമ പത്രം പത്ത് കോപ്പികള്‍ സ്ക്കൂളിലേക്ക് ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നത്. മലയാള മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ ഇന്‍സ്പെക്ടര്‍ സി.കെ.അനീഷ് ചടങ്ങില്‍ സംസാരിച്ചു.
No comments:
Post a Comment