FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Thursday, June 4, 2015

പ്രവേശനോത്സവം


പ്രവേശനോത്സവം:
ജൂണ്‍1ന് പ്രവേശനോത്സവത്തോടെ പുതിയ വിദ്യാലയവര്‍ഷത്തിന് തുടക്കം കുറിച്ചു.പെരിയ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന പ്രവേശ നോത്സവം പി.ടി.. പ്രസിഡണ്ട് പ്രമോദ് പെരിയയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍,ഹെഡ് മാസ്ററര്‍ സ്കറിയ വി.ജെ,പ്രന്‍സിപ്പാള്‍ കുമാരന്‍നായര്‍,വാര്‍ഡ് മെമ്പര്‍മാധവന്‍, പി.ടി.. വൈസ്  പ്രസിഡണ്ട്  മോഹനന്‍,വികസനസമിതി  ചെയര്‍മാന്‍ കൃഷ്ണന്‍, സൗഹൃദവേദി പെരിയയുടെ പ്രതിനിധി മണി നായര്‍,മദര്‍ പി.ടി.. പ്രസിഡണ്ട് ഗിരിജ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ മാധവന്‍റ നാടന്‍പാട്ടുകള്‍ കേട്ട് കുട്ടികള്‍ താളമിട്ട് ആടിപാടി രസിച്ചു.ചടങ്ങിന് സീനിയര്‍ അസിസ്റ്റന്‍റ് വേലായുധന്‍ മാസ്റ്റര്‍സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീവത്സന്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment