പെരിയ:
പെരിയ ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂളിലെ
മുഴുവന്‍ കുട്ടികളുടെയും
രക്ഷിതാക്കള്‍ക്ക് സുല്‍ത്താന്‍
ജ്വല്ലറിയുടെ ആഭിമുഖ്യത്തില്‍
"ഡിയര്‍ പാരെന്‍റ്
" എന്ന പേരില്‍
കൗണ്‍സിലിങ്ങ് ക്ലാസ് നല്‍കി.
ഇന്‍റര്‍ നാഷനല്‍
ട്രെയിനറായ വേണുഗോപാലന്‍
മാസ്ററരാണ് ട്രെയിനിങ്ങ്
നല്‍കിയത്. പി.ടി.എ.
പ്രസിഡണ്ട് പ്രമോദ്
പെരിയയുടെ അദ്ധ്യക്ഷതയില്‍
നടന്ന ചടങ്ങ് പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍ ഉദ്ഘാടനം
ചെയ്തു. സ്ക്കൂള്‍
ഹെഡ് മാസ്റ്റര്‍ സ്ക്കറിയ
വി.ജെ സ്വാഗതവും
സീനിയര്‍ അസിസ്റ്റന്‍റ്
വേലായുധന്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ പി.ടി.എ.
വൈസ് പ്രസിഡണ്ട്
മോഹനന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കുമാരന്‍ മാസ്ററര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്
സംസാരിച്ചു. സുല്‍ത്താന്‍
ജ്വല്ലറി മാനേജിങ്ങ് ഡയറക്ടര്‍ കുഞ്ഞാമദ് ഹാജി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്ക് ധനസഹായം വിതരണം ചെയ്തു.
No comments:
Post a Comment