FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Tuesday, June 1, 2021

പ്രവേശനോത്സവം

 

പ്രവേശനോത്സവം

            2021- 22 വർഷത്തെ ജി.എച്ച്.എസ്.എസ് പെരിയയിലെ പ്രവേശനോത്സവം 1.6 . 2021 നു രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റിൽ ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. കമലാക്ഷൻ. സി ആധ്യക്ഷ വഹിച്ച യോഗത്തിൽ HM (In charge) ഗോപി മാസ്റ്റർ സ്വാഗതം പറഞ്ഞു. പുല്ലൂർ - പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. C.K . അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഫാത്തിമത്ത് ഷംന , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ബാബുരാജ്, വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ ശ്രീമതി. സുമ കുഞ്ഞികൃഷ്ണൻ , പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ രാമകൃഷ്ണൻ നടുവിൽ വീട് ,ഗ്രാമ പഞ്ചായത്ത് മെമ്പർ അശോകൻ . പി.വി , SMC ചെയർമാൻ ശ്രീ അബ്ദുൾ ലത്തീഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി ആശംസ അർപ്പിച്ച് ഒരു നാടൻ പാട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടരി ശ്രീ നന്ദികേശൻ പി.വി നന്ദി പറഞ്ഞു.

      ശേഷം കുട്ടികൾ അവരവരുടെ ക്ലാസ് മീറ്റിൽ ക്ലാസ് അധ്യാപകരുടെ കൂടെ പങ്കെടുത്ത് സ്വയം പരിചയപ്പെടുത്തുകയും മറ്റുള്ളവരുമായി പരിചയപ്പെടുകയും ചെയ്തു.


പ്രവേശനോത്സവം ചിത്രങ്ങളിലൂടെ---

















 

No comments:

Post a Comment