വിദ്യാലയങ്ങൾ സംപൂർണ ഹൈടെക്കാക്കിയതിന്റെ സംസ്ഥാന തല പ്രഖ്യാപനം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സംസ്ഥാനത്തിലെ പൊതു വിദ്യാലയങ്ങൾ സംപൂർണ ഹൈടെക്കാക്കിയതിന്റെ സംസ്ഥാന തല പ്രഖ്യാപനം 12.10 .20ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ നിർവ്വഹിച്ചു അതിനോടനുബന്ധിച്ച് നിയോജക മണ്ഡലതല പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലത്തിൽ ബഹുമാനപ്പെട്ട എം. എൽ.എ. ശ്രീ കെ.കുഞ്ഞിരാമൻ പെരിയ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംപൂർണ ഹൈടെക്ക് പ്രഖ്യാപനം നടത്തി. ഓൺലൈനായി നടന്ന സംസ്ഥാന തല പ്രഖ്യാപനത്തിന്റെ ദൃശ്യം സ്ക്രീനിൽ പ്രദർശിപ്പിച്ചതോടൊപ്പം നടത്തിയ പ്രഖ്യാപന സമ്മേളനത്തിൽ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സർക്കാർ നിർദ്ദേശപ്രകാരം 20 ഓളം പ്രതിനിധികൾ പങ്കെടുത്തു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ശ്രീ. പി. കൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ ബഹു.ഉദുമ നിയോജകമണ്ഡലം എം.എൽ.എ ശ്രീ.കെ.കുഞ്ഞിരാമൻ പൊതു വിദ്യാലയ ശാക്തീകരണത്തെ സംബന്ധിച്ച് സംസാരിച്ചുകൊണ്ട് ഉദുമ നിയോജക മണ്ഡലം സംപൂർണ ഹൈടെക്കായി പ്രഖ്യാപിച്ചു ചടങ്ങിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം കോഡിനേറ്റർ ശ്രീ.പി.ദിലീപ് കുമാർ, ബേക്കൽ എ.ഇ.ഒ. ശ്രീ.കെ.ശ്രീധരൻ , പി.ടി.എ പ്രസിഡണ്ട് ശ്രീ.കമലാക്ഷൻ പെരിയ ,SMC ചെയർമാൻ ശ്രീ. അബ്ദുൾ ലത്തീഫ് , ശ്രീ.കെ ഗോപി ,ശ്രീ. പി .വി നന്ദികേശൻ എന്നിവർ സംസാരിച്ചു പ്രിൻസിപ്പാൾ ശ്രീ.കെ. വസന്തകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ജയ ജി ജോർജ്ജ് നന്ദിയും രേഖപ്പെടുത്തി
ചിത്രങ്ങളും വീഡിയോകളും കാണാം:
No comments:
Post a Comment