FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Tuesday, June 7, 2016

പ്രവേശനോത്സവം

പെരിയ: പെരിയ ഗവ:ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ പ്രവേശനോത്സവം
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാരദ എസ് നായര്‍ ഉദ്ഘാടനംചെയ്തു.PTA പ്രസിഡന്റ് ശ്രീ പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ചു. HM ശ്രീ എം.മോഹനന്‍ സ്വാഗതമരുളി.പ്രവേശനോത്സവ ഗാനം കുട്ടികള്‍ ആലപിച്ചു.റെക്കോ‍ഡ് ഗാനം കേള്‍പ്പിച്ചു.ഇരുന്നൂറോളം വരുന്ന 5 , 8 ക്ലാസുകളി ലെ നവാഗതര്‍ക്ക് നോട്ടുപുസ്തകം PTA നല്കി. SSLC , +2 മുഴുവന്‍ A+ നേടിയ കുട്ടികള്‍ക്കുള്ള ഉപഹാര വിതരണം നടന്നു. +2വില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ കുട്ടിയെ പ്രത്യേകം അഭിനന്ദിച്ചു. പരിസ്ഥിതി ദിന വൃക്ഷത്തെ വിതരണത്തിന്റെ ഉദ്ഘാടനം സ്ക്കറിയ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.മനീഷ് തൃക്കരിപ്പൂരിന്റെ ശാസ്ത്രസദ്യ (ലഘുപരീക്ഷണം , മാജിക് ) അരങ്ങേറി.തുടര്‍ന്ന് മാധവന്‍ പൂക്കളയു ടെ നാടന്‍ പാട്ട് വിരുന്നുമുണ്ടായി. വിദേശ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'സൗഹൃദ' എന്ന സംഘടന ലഡുവിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ , SMC - PTA അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി ശ്രീവത്സന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
HM ശ്രീ മോഹനന്‍ മാസ്റ്റര്‍ സ്ഥലംമാറി പോവുകയും സ്ക്കറിയ VJ ഇന്ന് ചുമതലയേല്‍ക്കുകയും ചെയ്തു. നവാഗതരുടെ രക്ഷിതാക്കളുടെ യോഗം ചേരുകയും ചെയ്തു.






No comments:

Post a Comment